People shouldn't be afraid of their government. Governments should be afraid of their people.
-Alan Moore
Personally ഏറെക്കുറെ സംതൃപ്തി തരുന്ന ഒരു ജനവിധി ആയിരുന്നു ഈ കൊല്ലത്തേത്. അതിന് പലകാരണങ്ങൾ ഉണ്ട്. അതിലെ ഒരു പ്രധാനമായ ഒരു കാരണം 'Don't take the voters or people for granted' എന്ന് വീണ്ടും വീണ്ടും പറഞ്ഞു ഉറപ്പിക്കുന്നു ഈ വിധി. 56 in നെഞ്ചും ഇരട്ട ചങ്കും മാത്രം നോക്കിയല്ല vote എന്നും ഒരു ഓർമ്മപ്പെടുത്തൽ. സാക്ഷരത കേരളത്തിൽ താമര വിരിയില്ല ചാണകം ചവിട്ടില്ല എന്ന പല്ലവി തെറ്റുക മാത്രം അല്ല ഇക്കുറി ഉണ്ടായത്, അതോടൊപ്പം തന്നെ നടന്മാർക്ക് vote ചെയ്യുന്നു എന്ന അപഖ്യാതികൊണ്ട് തമിഴരെ കളിയാക്കിയ സാക്ഷരത കേരളത്തിന് തിരിച്ചടി കിട്ടയത്ത് ഒറ്റ seat കൊണ്ടാണ് എന്നതും മറക്കരുത് (ഇന്നോസ്ന്റ്, മുകേഷ് പോലുള്ളവർ MP, MLA ഒക്കെ ആയിട്ടുള്ളത് മറന്നതല്ല. തമിഴന്മാർക്ക് BJP, പോരാത്തേന് ഒരു സൂപ്പർസ്റ്റാർ, election ജയിച്ചതാവണം ഇങ്ങനെ ഒരു response ന് കാരണം). തമിഴരെയും വടക്കേ ഇന്ത്യക്കാരെയും പുച്ഛത്തോടെയും പരിഹാസത്തോടെയും കണ്ടിരുന്ന നമ്മുക്ക് election ൽ ഒറ്റ സീറ്റ് കൊണ്ട് പ്രഹരം കിട്ടിയിരിക്കുന്നു. മൊഴി മാറ്റി പറയാൻ തീരെ മടിയില്ല്യാത്തവരുടെ ഇപ്പോഴുള്ള പല്ലവി 'കേരളത്തിനെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു, UP യെ ഓർത്ത് അഭിമാനിക്കുന്നു' എന്നാണ്. 2019 ലെ അതെ വോട്ടർമാർ അതെ ജനത ആണ് ഇന്നും. ഒരു നിമിഷം കൊണ്ട് അഭിപ്രായം മാറി മറിഞ്ഞു. ഇനി വീണ്ടും അടുത്ത തവണ ഈ ഫലം മാറിമറിഞ്ഞാൽ ഉളുപ്പില്ല്യാതെ പഴേ പല്ലവിയിലിലേക്ക് പോകാനും മടി കാണില്ല്യ എന്ന് ഉറപ്പ്. അപ്പോഴും സന്ദേശത്തിലെ ഉത്തമൻ ചോദിച്ച പോലെ 'നമ്മൾ എന്ത് കൊണ്ട് തോറ്റു എന്ന് വളരെ ലളിതമായി പറഞ്ഞാൽ എന്താ' എന്ന ചോദ്യം മാത്രം ഉണ്ടാവില്ല്യ. EVM മെഷീനിൽ തിരിമറി എന്ന പല്ലവി ഫലിക്കാത്തൊണ്ട് വോട്ട് മറിച്ചു എന്ന പല്ലവി ചെലവാകും. അതിന് തെളിവായി മുൻകാല വോട്ടുകൾ കണക്ക് കൂട്ടിയും കുറച്ചും പുകഞ്ഞും തപ്പും. അവസാനം vote നിങ്ങൾ മറിച്ചു മറ്റോര് മറിച്ചു എന്ന് പറഞ്ഞ് തർക്കിക്കാം. 'Thinking is difficult, therefore let the herd pronounce judgment!'
ഇനി ഈ ജനവിധിയിൽ തൃപ്തി തോന്നിയ ചില കാര്യങ്ങൾ (completely personal opinion).
1) ഏകാധിപത്യ പ്രവണതക്ക് ഒരു കടിഞ്ഞാണ് :
ഇത്തവണ ഒരു പ്രതിപക്ഷം ഉണ്ട്. ഭരണപക്ഷം പോലെ തന്നെ പ്രധാനമാണ് പ്രതിപക്ഷം എന്നിരിക്കെ, ബിജെപിക്ക് പൂർണ്ണ ഭൂരിപക്ഷം ഇല്ല്യാത്തതിനാൽ സ്വന്തമായി ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനത്തിൽ എത്തി ചേരാൻ ഇപ്പോൾ സാധിക്കില്ല (ഇനി ഭാവിയിൽ ആളുകളെ ചാക്കിട്ട് പിടിച്ച് ബിജെപിക്കാർ ആകാൻ സാധ്യത തള്ളി കളയാത്തത് കൊണ്ട് ആണ് 'ഇപ്പോൾ'). പ്രതിപക്ഷം ഒരു അവിയൽ പരുവം ആണെങ്കിലും അവരെ അപ്പാടെ നിരാകരിച്ച് ഒരു തീരുമാനത്തിൽ എത്താൻ കഴിയില്ല്യ എന്നുള്ളത് ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ ശുഭാപ്തി വിശ്വാസം തരുന്നു. ഇതിന്റെ ദോഷവശങ്ങൾ വിശദമായി ചിന്തിക്കേണ്ടി വരും. എന്നിരുന്നാലും, ഒരു സ്വേച്ഛാധിപത്യ സാഹചര്യത്തിൽ നമുക്ക് ഉണ്ടാകുന്നത്ര ദോഷത്തെ വച്ച് നോക്കുമ്പോൾ ഈ വിധി ഉചിതമായി മനസിലാക്കാം.
2) ഇന്നും പിന്തുടരുന്ന ടി.പി. :
രണ്ടാമത്തെ പ്രധാന കാരണം ഒറ്റ പേരാണ് വടകര. ടി.പി ഇന്നും ഒരു അദൃശ്യ ശക്തിയാണ്. ഒരു അദൃശ്യ ശക്തി മാത്രമല്ല, വേട്ടയാടുന്ന ശക്തിയും ആകുന്നു. ഫാസ്‌സിസത്തിന്റെ ഏറ്റവും നികൃഷ്ട രൂപം ആയിരുന്നു ഒഞ്ചിയം 12 കൊല്ലങ്ങൾക്ക് മുമ്പ് സാക്ഷ്യം വഹിച്ചത്. അത്തിനുള്ള തിരിച്ചടി ഇന്നും പിടി വിടാതെ പിന്തുടർന്ന് പോകുന്നു.
3) 'ഭാവി പ്രധാനമന്ത്രി':
ഇപ്പോഴും 'ഭാവി പ്രധാനമന്ത്രി' ആയി തുടരുന്ന വ്യക്തി ഉൾപ്പെടുന്ന കോൺഗ്രസ് സഖ്യം അധികാരത്തിൽ വരണമെങ്കിൽ ഇനിയും പ്രയത്നനിക്കണം എന്ന ബോധവും ചിന്തയും ഉണ്ടാവുന്നത് നല്ലതാണ്. അതിനനുസരിച്ച് അവർക്ക് ബോധോദയം ഉണ്ടാവാൻ ആഗ്രഹിക്കുന്നു.
4) താമര വിരിഞ്ഞ കേരളം:
വിരിയരുതായിരുന്നു എന്ന് തന്നെ ആണ് personal അഭിപ്രായം. ഇത് ഒരു തിരിച്ചറിവിനുള്ള വഴി ആയി കാണാം. മലപ്പുറം സീറ്റിൽ എതിർ സ്ഥാനാർത്ഥി ആരു വന്നാലും മുസ്ലീം ലീഗ് വിജയിക്കുമെന്ന എന്ന പതിവ് ശീലിച്ച ഒരു സാക്ഷര സംസ്ഥാനമാണ് നമ്മുടേത്. സാക്ഷരത കൊണ്ട് പുളകം കൊള്ളുന്ന കേരളത്തിന് ഏറ്റ ഒരു പ്രഹരം ആണ് തൃശ്ശൂർ. ഒരു നടന് വോട്ടിയുമ്പോൾ നമ്മൾ കളിയാക്കുന്ന തമിഴരിൽ നിന്നും, 'സാക്ഷരത കുറവുള്ള' വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, 'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്ന് പറയും പോലെ നമ്മുക്ക് കിട്ടുന്നുണ്ട്. അതെ സമയം തൃശ്ശൂരുകാരെ ചീത്ത വിളിക്കാനും UP യെ പുകഴ്ത്താനും തുടങ്ങിയതായും കണ്ടു. അടുത്ത ഇലക്ഷനിൽ ഇത് മാറി മറിഞ്ഞാൽ ഇതേ ആളുകൾക്ക് നേരെ തിരിയാൻ അധികം സമയം ഒന്നും വേണ്ട എന്നതും ഉറപ്പാണ്.
5) കേരളം 18 - 1 - 1:
ഇതിൽ കൂടുതൽ പറയണ്ട ആവശ്യം ഇല്ല്യ എന്നാണ് വിശ്വാസം. ഏകാധിപത്യ ചൊവ എവിടെ ഉണ്ടോ അവിടെ ഒക്കെ പ്രഹരം ഏറ്റിട്ടുണ്ട്. ചിഹ്നം നിലനിന്നാൽ ഭാഗ്യം. അത്രേ പറയാൻ ഉള്ളു.
ഇതൊക്കെ ആണ് ഈ തവണത്തെ ജനവിധിയിൽ personally ബോധിക്കാൻ ചുരുക്കം ചില കാരണങ്ങൾ. പൂർണ്ണ സംതൃപ്തി തരുന്ന ഒരു വിധി ഇന്ത്യ പോലുള്ള രാജ്യത്ത് എളുപ്പമല്ലാത്തത് കൊണ്ട് ഏതാണ്ട് തൃപ്തികരമായ വിധി എന്ന നിലയിൽ ആണ് കാണുന്നത്. രാജ്യത്തിന് വളർച്ച ഉണ്ടാവാൻ സാധിക്കുന്ന അല്ലെങ്കിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഭാകങ്ങളിൽ വളർച്ചയുടെ വേഗത കുറയാൻ സാധ്യത ഉണ്ടാവാം. എന്തിനും ഒരു trade off ഉണ്ടാവണമല്ലോ. എന്നിരുന്നാലും ഈ ഒരു ജനവിധിയിലൂടെ സ്വേച്ഛാധിപത്യത്തിന്റെ സാധ്യതങ്ങൾ കുറക്കുന്ന ഒരു സാഹചര്യം ഒരുങ്ങി എന്ന് കരുതുന്നു. മതധ്രുവീകരണത്തിനും വർഗീയതക്കും പൂർണമായൊരു വിരാമം ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും വർഗീയത മാത്രം പോരാ ജനങ്ങളും മുഖ്യം ആണ് എന്ന് ചിന്തിക്കാൻ ഉള്ള ഒരു അവസരം ആകും എന്നും കരുതുന്നു. പൂർണ്ണമായ ഒരു ജനാധിപത്യം മതേതരത്വം വഹിക്കുന്ന ഒരു രാജ്യമായി പഴയ ഒരു നിലയിലേക്ക് ഈ വിധി കൊണ്ട് എത്തിക്കും എന്നഭിപ്രായം ഇല്ല്യെങ്കിൽ പോലും ഇതൊരു മുന്നറിയിപ്പ് ആയി തന്നെ കാണാൻ ആഗ്രഹിക്കുന്നു. വരും ആ നാളുകൾ എന്ന ഒരു വിശ്വാസത്തിന് മൂർച്ച കൂട്ടുന്നു ഈ വിധി.

No comments:
Post a Comment