The Red Sneakers Effect [1]
താഴെ കാണുന്ന ഫോട്ടോയിൽ ഉള്ളത് ഒരു Russian mathematician ആണ്. പേര് Grigori Perelman. ഇദ്ദേഹത്തെ പറ്റി പലരും കേട്ട് കാണും എന്ന് കരുതുന്നു. Perelman ആണ് Milleneal problems (https://en.wikipedia.org/wiki/Millennium_Prize_Problems) ൽ ഒന്നായ Poincaré conjecture പരിഹരിച്ചതിന് 2010 ൽ Clay Institute ന്റെ $1 million prize ന് അർഹനായ വ്യക്തി. എന്നിരുന്നാലും, Perelman അവാർഡ് നിരസിച്ചു. അതിന് കാരണം ആയത് തന്റെ ഗവേഷണം ആശ്രയിച്ചിരുന്നത് Richard S. Hamilton ന്റെ മുൻകാലത്തെ work ആയിരുന്നിട്ട് പോലും, Hamilton ന് അതേ അവാർഡ് നൽകിയില്ല എന്നത് കൊണ്ട് ആണ്. Perelman പത്രക്കാർക്ക് കൊടുത്ത മറുപടി ഇപ്രകാരം ആയിരുന്നു എന്ന് കാണുന്നു [2],
"I'm not interested in money or fame, I don't want to be on display like an animal in a zoo. I'm not a hero of mathematics. I'm not even that successful; that is why I don't want to have everybody looking at me."
ഇതിനു മുമ്പേ (2006) Perelman നെ തേടി എത്തിയ Fields Medal (The Nobel Prize of Mathematics) ഉം അദ്ദേഹം നിരസിക്കുക ഉണ്ടായി (the only person to decline a Fields Medal). ഇത് ആദ്യം കേൾക്കുന്ന ഏതൊരു ആൾക്കും Perelman നോട് ഒരു പ്രത്യേക ബഹുമാനം തോന്നാൻ സാധ്യത ഉണ്ട്. Nobel ന് തുല്യമായ ഒരു അവാർഡ് നിരസിക്കുക എന്നത് നിസാര കാര്യം അല്ല. അപ്പോൾ, 40 വയസ്സിന് താഴെയുള്ള ഗണിതശാസ്തജ്ഞർക്ക് മാത്രം നൽകപ്പെടുന്ന, അതും നാല് വർഷത്തിലൊരിക്കൽ ഒരിക്കൽ നൽകപ്പെടുന്ന ഒരു അവാർഡ് ആകുമ്പോൾ ഈ അത്ഭുതവും ബഹുമാനവും കൂടാനുള്ള സാധ്യതയും കുറവായിരിക്കില്ല. ഈ ബഹുമാനം കൂടാൻ അദ്ദേഹം പരിഹരിച്ച Poincaré conjecture എന്താണെന്നോ അതിന്റെ പിന്നിൽ ഉള്ള സംഗീർണ്ണതകൾ എന്താണെന്നോ അറിഞ്ഞിരിക്കണം എന്നില്ല. അതിന് കാരണം നമ്മൾ അദ്ദേഹത്തിന്റെ വർക്ക് അറിഞ്ഞിട്ടായിരിക്കില്ല അല്ലെങ്കിൽ അദ്ദേഹത്തിന്റെ intellingence ബോധ്യപ്പെട്ടിട്ടോ ആയിരിക്കില്ല നമ്മൾ വിലയിരുത്തുന്നത് എന്നത് കൊണ്ടാണ്. പിന്നെ? അത് Fields Medal ന്റെ വിലയാണ്. Perelman Fields Medal സ്വീകരിച്ചാലും ഇല്ല്യെങ്കിലും അദ്ദേഹത്തിന്റെ brilliance ന് ഒരു മാറ്റവും ഇല്ല. മാറ്റം വരുന്നത് നിരീക്ഷിക്കുന്ന നമ്മുടെ അനുമാനങ്ങൾക്ക് ആയിരിക്കാം. അദ്ദേഹം അവാർഡ് നിരസിച്ചത് കൊണ്ട് ചിലരെങ്കിലും കൊടുക്കാൻ സാധ്യത ഉള്ള ഒരു extra ബഹുമാനം ഉണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് അതിന് കാരണം നമ്മൾ ചിന്തിക്കുന്നതിൽ നിന്നും അല്ലെങ്കിൽ പ്രതീക്ഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായോ അപ്രതീക്ഷിതമായോ ഉള്ള പെരുമാറ്റത്തിലൂടെ നമ്മുക്ക് ഒരാളെ കുറിച്ച് ഒരു അനുമാനത്തിൽ എത്തിച്ചേരാൻ കഴിയും എന്നാണ്. Perelman ന്റെ കാര്യത്തിൽ പറഞ്ഞ പോലെ അവാർഡ് നിരസിച്ചത് അറിയുന്നതിലൂടെ നമ്മൾ കൊടുക്കാൻ തയ്യാറാവുന്ന ആ ഒരു extra ബഹുമാനം (അദ്ദേഹത്തെ പോലൊരു genius ന് അങ്ങനെ ലഭിക്കുന്നുണ്ടെങ്കിൽ തെറ്റില്ല താനും. പക്ഷെ വിഷയം അർഹത ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കേണ്ടവരുടെ കാര്യത്തിൽ മാത്രം ആണ്). അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ച് അറിയാതിരുന്നാലും, ഇത്രയും പ്രശസ്തമായ ഒരു പുരസ്കാരം നിരാകരിച്ചത് കൊണ്ട് മാത്രം നമുക്ക് അദ്ദേഹത്തിന്റെ intelligence നെക്കുറിച്ച് ഒരു അനുമാനം ഉണ്ടാവാം. ഈ അനുമാനം ശരിയാകാം, പക്ഷേ നമ്മൾ അനുമാനത്തിൽ എത്തിച്ചേരാനുള്ള കാരണം ആണ് ചിന്തിക്കേണ്ടത്. ഇത് ബുദ്ധിയുടെയോ intelligence ന്റെയോ കാര്യത്തിൽ മാത്രം അല്ല. പണക്കാരുടെ കാര്യം എടുത്താലും ഇത് കാണാം. ഉദാഹരണത്തിന്
I have a number of super-successful Silicon Valley clients who dress in ripped denim, Vans shoes, and T-shirts. They are worth hundreds of millions, even more, but it’s a status symbol to dress like you’re homeless to attend board meetings. (Tom Searcy, CBS Moneywatch).
ഇത് പോലെ തന്നെ അല്ലെ പ്രധാന കോർപ്പറേഷനുകളിലെ ചില CEO കൾ, ഉദാഹരണത്തിന് Microtsoft ന്റെ Bill Gates ഉം Fcebooka ന്റെ Mark Zuckerberg ഉം, ടൈ ഇല്ലാതെ, ചിലപ്പോൾ, ടി-ഷർട്ടുകൾ അല്ലെങ്കിൽ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇന്റർവ്യൂകളിലും പൊതു സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുമ്പോൾ നമ്മൾ ചിന്തിക്കാറുള്ളത്? ഇത്രയും പൈസ ഉണ്ടായിട്ടും എന്ത് simple വ്യക്തിയാണ്. ഇതിന് വിളിക്കുന്ന പേരാണ് The Red Sneakers Effect, which simply used to define the act of inferring status and competence from signals of Nonconformity. ഇതിനെ The Red Sneakers Effect എന്ന് വിളിക്കാൻ, കാരണം ആഡംബര ബൂട്ടിക്കിലേക്ക് ആകർഷക വസ്ത്രങ്ങൾ ധരിക്കാതെ ജിം വേഷത്തിൽ കയറുക, അല്ലെങ്കിൽ ഒരു പ്രൊഫഷണൽ സാഹചര്യത്തിൽ റെഡ് സ്നീക്കേഴ്സ് ധരിക്കുക എന്നിവ യാഥാസ്ഥിതികതയ്ക്കുമപ്പുറം ഉള്ള പെരുമാറ്റത്തിന്റെ (Nonconformity behaviour - defined as a behavior or belief that is inconsistent with norms or standards (Nail, Macdonald, and Levy 2000)) ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു.
ഒരു Harvard ഗ്രൂപ്പ് നടത്തിയ പഠനം പ്രകാരം [1], ഒരാളുടെ nonconforming behavior കാഴ്ചക്കാരുടെ വീക്ഷണത്തിലൂടെ അയാൾക്ക് ഒരു ഉയർന്ന സ്ഥാനവും യോഗ്യതയും (status and competence) ഉണ്ട് എന്ന അനുമാനത്തിൽ എത്തി ചേരാൻ നമ്മളെ പ്രേരിപ്പിക്കുന്നു. പല പ്രായത്തിലും പല പ്രവർത്തി മേഖലകളിലും ഏർപ്പെടുന്നവരെ ഉൾപ്പെടുത്തി ആണ് പഠനം നടത്തിയത്. പഠനം കണ്ടെത്തുന്നത് "Observers confer greater status and competence to nonconformity compared to conformity because they believe that the nonconforming individual has the necessary level of autonomy to follow her own inclinations and bear the cost of deviating from the norm."
എന്റെ ഒരു കാഴ്ചപ്പാടിൽ നമ്മൾക്ക് ഒരാൾ മഹാനല്ലെങ്കിൽ കൂടി അയാളിൽ മഹത്വം തോന്നിപ്പിക്കാൻ വേണ്ടിയുള്ള ഒരു ഒന്നാന്തരം തരികിട പരിപാടി ആയാണ് ഇത് തോന്നിയിട്ടുള്ളത്. എല്ലാവരും Perelman മാർ അല്ലല്ലോ. ഏത്. 😉
The Red Sneakers Effect എന്ന പഠനം വായിക്കാൻ ഉണ്ടായ സമയവും അവാർഡുകൾ നിരസിക്കുന്നു സംഭവങ്ങളും തുടർന്നുണ്ടായ അതിന്റെ പ്രതീകരണങ്ങളും നടന്ന timeline ഒന്നായത് യാദൃച്ഛികമാവാം. പക്ഷെ ഇതിനൊക്കെ മുമ്പേ തന്നെ ഈ Red Sneakers Effect വ്യക്തി ജീവിതത്തിൽ പലപ്പോഴായി കണ്ടത് കൊണ്ടാവണം ഈ പഠനം കണ്ടപ്പോൾ ഒരു കൗതുകം തോന്നിയതും ഇത് എഴുതണം എന്ന് തോന്നിയതും. ഒരാളുടെ വസ്ത്ര ധാരണ മുതൽ പൊതു ഇടങ്ങളിൽ പലരും നടത്താറുള്ള ഈ Nonconformity കെട്ടുകാഴ്ചകൾ സുലഭായി ചുറ്റും കാണാവുന്നതാണ്. പണ്ടത്തെ തോൾ സഞ്ചിയും ജുബ്ബയും മുതൽ ഇന്നത്തെ കുർത്ത വരെ വസ്ത്രധാരണത്തിൽ അത് എത്തി നിൽക്കുന്നു. കൂടാതെ lifestyle എടുത്താൽ smartphone use ചെയ്യാതെ basic phone വരെ ഇത് കാണാവുന്നതാണ്. മുടി നരച്ചിട്ടും "ഞാൻ dye ചേയ്യാറില്ല" എന്നത് ഒരു വല്ല്യ കാര്യമായി കാണുന്നത് പോലും ഈ non-conforming behavior ന്റെ ഭാഗമായി കാണാവുന്നതാണ് എന്ന് തോന്നുന്നു. നമ്മുടെ വ്യക്തിജീവിതത്തിൽ നമ്മുടെ ഇഷ്ടപ്രകാരം എന്തും ധരിക്കാം ഉപയോഗിക്കാം. ഒരു പ്രശ്നവും ഇല്ല. Ultimately, simplicity should be a personal choice and should neither be considered a merit nor lead to inferences about a person's status or competence. Perelman കാര്യം പറഞ്ഞ പോലെ, മൂപ്പര് നിരസിച്ചാലും ഇല്ല്യെങ്കിലും Fields Medal നിരസിച്ചു എന്നത് കൊണ്ട് അദ്ദേഹത്തിന്റെ intelligence നൊ അദ്ദേഹത്തിന്റെ സംഭവനകൾക്കോ മാറ്റം വരുന്നില്ല. അവാർഡ് സ്വീകരിക്കാം നിരസിക്കാം. ഇനി ഇതുപോലെ ഒരു അവാർഡ് സ്വീകരിക്കാൻ നമ്മുടെ നാട്ടിൽനിന്ന് മുണ്ട് ഉടുത്തോ കുർത്ത ഉടുത്തോ പോവാം. പക്ഷെ ഒരു മുണ്ടുടുത് ഒരാളും വേറെ ഒരു പോളപൊളപ്പൻ വസ്ത്രം ധരിച്ച ഒരാളും പോയി അവാർഡ് സ്വീകരിക്കുന്നത് കാണുന്ന നമ്മൾ ആ രണ്ട് പേരെ പറ്റിയും നമ്മുക്ക് ഉണ്ടാകുന്ന അനുമാനങ്ങൾ ഒരേ പോലെ ആയിരിക്കുമോ എന്നോർത്താൽ മതി (ആത്മപരിശോധന വേണ്ട വിഷയം ആണ് എന്നാണ് തോന്നൽ). ഒരാളെ വിലയിരുത്താൻ അയാളുടെ പ്രവൃത്തി എന്തെന്ന് തന്നെ നോക്കണം. നമ്മക്ക് അറിയുന്ന പോലെ നമ്മൾ കേൾക്കുന്നതും കാണുന്നതും പോലെ ആവണം എന്നില്ലല്ലോ reality. നമ്മുടെ അനുമാനങ്ങളും Red Sneaker Effected ആവാതെ ആയാൽ നന്ന് എന്ന് തോന്നുന്നു.
[1] Bellezza, Silvia, Francesca Gino, and Anat Keinan. "The red sneakers effect: Inferring status and competence from signals of nonconformity." Journal of consumer research 41.1 (2014).
[2] http://news.bbc.co.uk/2/hi/europe/8585407.stm